ദില്ലി: രൂക്ഷമായ തർക്കങ്ങൾക്കും ഗ്രൂപ്പ് പോരിനുമിടെ സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ചു. ദില്ലിയിൽ നടന്ന തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലാണ് സ്ഥാനാർത്ഥികളുടെ കാര്യത്തിൽ തീരുമാനമായത്. പന്ത്രണ്ട് സീറ്റുകളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചപ്പോള്‍ 4 സീറ്റിന്‍റെ കാര്യത്തില്‍ തര്‍ക്കം തുടരുകയാണ്.

എന്നാൽ അതേസമയം വയനാട്, ആലപ്പുഴ, ആറ്റിങ്ങൽ, വടകര മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ കടുത്ത അഭിപ്രായഭിന്നത തുടരുകയാണ്. ആദ്യം വയനാട്, ആലപ്പുഴ, ആറ്റിങ്ങൽ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ നാളെ പ്രഖ്യാപിക്കുമെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലും കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനും അറിയിച്ചിരുന്നതെങ്കിലും പിന്നീട് വടകര മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണയവും മാറ്റിവയ്ക്കുകയായിരുന്നു.

കെ വി തോമസിന് എറണാകുളം സീറ്റ് നിഷേധിച്ചത് ആദ്യഘട്ട പട്ടികയിലെ അപ്രതീക്ഷിത തീരുമാനമായി. ഹൈബി ഈ‍ഡൻ എംഎൽഎ ആണ് എറണാകുളം മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി. ആലത്തൂരിൽ പി കെ ബിജുവിനെതിരെ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് രമ്യ ഹരിദാസ് സ്ഥാനാ‍ർത്ഥിയാകും. കേരളത്തിലെ കോൺഗ്രസിന്‍റെ സമീപകാല ചരിത്രത്തിൽ ഇതാദ്യമായാണ് ഒറ്റ ഘട്ടമായി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാതിരിക്കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here