ലഹരി “വിഴുങ്ങുന്ന” തലസ്ഥാനം: അക്രമികൾ ഉപയോഗിക്കുന്നത് സിന്തറ്റിക് ഡ്രഗ്സ്

0
232

ലഹരിമരുന്നിനു അടിപ്പെട്ട് കൊടും ക്രൂരതകളും കൊലപാതകങ്ങളും ചെയ്യുന്ന മനുഷ്യമൃഗങ്ങളുടെ ഭീതിയിലാണ് ഇന്ന് തലസ്ഥാനം. തിരുവനന്തപുരത്ത് കരമനയിൽ സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമിയിൽ കൈകാലുകൾ കൊത്തിയരിഞ്ഞു മൃഗീയമായി കൊല്ലപ്പെട്ട അനന്തുവിന്റെ വാർത്ത പുറത്ത് വന്നതിനു പിന്നാലെ ശ്രീവരാഹത്ത് മറ്റൊരു യുവാവും ക്രൂരമായി കൊലചെയ്യപ്പെട്ടു. മണിക്കൂറുകളോളം ഇരയെ പീഡിപ്പിച്ചതിനു ശേഷമാണ് കൊലപാതകം നടത്തിയിരിക്കുന്നത്. ലഹരിയുടെ ഉന്മാദാവസ്ഥയാണ് ഇത്തരമൊരു ക്രൂരതയിലേക്കു ഇവരെ വലിച്ചിഴക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here