മും​ബൈ: പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ബി​സി​സി​ഐ ഇ​ന്ത്യ​ൻ സൈ​ന്യ​ത്തി​ന്‍റെ വെ​ൽ​ഫ​യ​ർ ഫ​ണ്ടി​ലേ​ക്ക് 20 കോ​ടി രൂ​പ ന​ൽ​കും. ഐ​പി​എ​ൽ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ​ണം കൈ​മാ​റും. ക​ര, വ്യോ​മ, നാ​വി​ക സേ​ന ഉ​ദ്യോ​ഗ​സ്ഥ​രെ 23ന് ​ആ​രം​ഭി​ക്കു​ന്ന ഐ​പി​എ​ൽ ട്വ​ന്‍റി-20 ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ലേ​ക്ക് ക്ഷ​ണി​ച്ചാ​ണ് സ​ഹാ​യം കൈ​മാ​റു​ന്ന​ത്.

ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സും റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രും ത​മ്മി​ലാ​ണ് ഉ​ദ്ഘാ​ട​ന മ​ത്സ​രം.​ഐ​പി​എ​ലി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങ് വേ​ണ്ടെ​ന്നു​വ​ച്ച് അ​തി​നു​ള്ള തു​ക സൈ​ന്യ​ത്തി​നു ന​ല്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

LEAVE A REPLY

Please enter your comment!
Please enter your name here