പത്തനം‌തിട്ട : ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ ശബരിമലയില്‍ ദര്‍ശനം നടത്തി. മണ്ഡലകാലത്ത് ഇരുമുടിക്കെട്ടുമായി ശബരിമല ദര്‍ശനത്തിന് എത്തിയ സുരേന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലാക്കിയിരുന്നു. തുടര്‍ന്ന് നാലുമാസം നീണ്ട കാത്തിരിപ്പിനൊടുവിലാണ് സുരേന്ദ്രന്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയത്. ഇന്നലെ രാത്രിയോടെ ശബരിമല ദര്‍ശനത്തിന്‍റെ ഭാഗമായി പന്തളം കൊട്ടാരത്തിലെത്തിയ സുരേന്ദ്രന്‍ അവിടെ നിന്നും കെട്ടുനിറച്ച് പന്പയിലെത്തുകയായിരുന്നു. തുടര്‍ന്ന് വെളുപ്പിന് ദര്‍ശനം നടത്തിയ ശേഷം അദ്ദേഹം ശബരിമല തന്ത്രി കണ്ഠരര് രാജീവരെ സന്ദര്‍ശിച്ച് അനുഗ്രഹം വാങ്ങി.

തന്ത്രി കെ.സുരേന്ദ്രനെ പൊന്നാടയണിയിച്ച് സ്വീകരിച്ചു.തൃശൂരില്‍ നിന്നും ബുധനാഴ്ച രാത്രി പന്തളത്തെത്തിയ അദ്ദേഹം തിരുവാഭരണ വാഹകസംഘത്തിന്റെ ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍ പിള്ളയുടെ വീട്ടിലെത്തിയാണ് കെട്ടുനിറച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here