തിരുവനന്തപുരം : എടിഎമ്മില്‍ നിന്നും കാര്‍ഡ് ഇല്ലാതെ പണം വലിക്കാനുള്ള സംവിധാനം അവതരിപ്പിച്ചുകൊണ്ട് എസ്.ബി.ഐ രംഗത്ത്. എസ്.ബി.ഐയുടെ ഡിജിറ്റല്‍ ബാങ്കിങ് പ്ലാറ്റ് ഫോമായ ‘യോനോ’ എസ്.ബി.ഐ വഴിയാണ് പുതിയ സംവിധാനം നിലവിൽ വന്നിരിക്കുന്നത് . ഈ സേവനം ലഭ്യമാക്കുന്ന രാജ്യത്തെ ആദ്യ ബാങ്കാണ് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ.

എടിഎം കാര്‍ഡുകള്‍ എടിഎം മെഷീനില്‍ ഉപയോഗിക്കുമ്പോള്‍ തട്ടിപ്പുകള്‍ക്ക് ഇരയാകുന്ന സംഭവം വര്‍ധിച്ചതോടെയാണ് ഇതിനുള്ള സാധ്യത ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ട് പുതിയ സംവിധാനം കൊണ്ടുവന്നത് . കൂടുതൽ സുരക്ഷിത്വത്തിനായി രണ്ട് ഒതന്റിക്കേഷനിലൂടെ മാത്രമേ ഇടപാടുകൾ നടത്താനാകൂ എന്നതാണ് ഇതിന്റെ പ്രത്യേകത.

ഇടപാടുകള്‍ക്കായി ആറക്കങ്ങളുള്ള യോനോ കാഷ് പിന്‍ തയ്യാറാക്കണം. ഉപഭോക്താക്കള്‍ക്ക് ആറക്കങ്ങളുള്ള റഫറന്‍സ് നമ്പര്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേയ്ക്ക് എസ്.എം.എസ് ആയി ലഭിക്കും. അടുത്ത അര മണിക്കൂറില്‍ തൊട്ടടുത്ത യോനോ കാഷ് പോയിന്റ് വഴി പിന്‍ നമ്പറും റെഫറന്‍സ് നമ്പറും ഉപയോഗിച്ച് പണം പിന്‍വലിക്കാന്‍ കഴിയും.

LEAVE A REPLY

Please enter your comment!
Please enter your name here