ദില്ലി : അഴിമതി വിരുദ്ധ ഓംബുഡ്സ്മാനായ ലോക്പാലിന്റെ ആദ്യ അധ്യക്ഷനായി ജസ്റ്റിസ് പിനാകി ചന്ദ്ര ഘോഷിനെ (പി.സി ഘോഷ്) നിയമിച്ചേക്കും.സുപ്രീം കോടതി മുന്‍ ജസ്റ്റിസ് കൂടിയായ പിസി ഘോഷ് ആദ്യ ലോക്പാലാണ്. അധ്യക്ഷനായി നിയമിച്ചുകൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം അടുത്ത ദിവസം തന്നെ നടന്നേക്കുമെന്നാണ് സൂചന.

2017 ല്‍ സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് നിലവില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അംഗം കൂടിയാണ്. കൂടാതെ ആന്ധ്രപ്രദേശ്, കൊല്‍ക്കത്ത ഹൈക്കോടതികളിലും ചീഫ് ജസ്റ്റിസായിരുന്നിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ലോക്സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍, മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്ത്തഗി എന്നിവരടങ്ങിയ സമിതിയാണ് ലോക്പാലിനെ തിരഞ്ഞെടുത്തത്. ഭരണഘടനാ സ്ഥാപനങ്ങളുടെ തലപ്പത്തും സര്‍ക്കാര്‍ തലപ്പത്തും ഉണ്ടാകുന്ന അഴിമതി ഇല്ലാതാക്കാന്‍ ഉദ്ദേശിച്ച്‌ നടപ്പിലാക്കുന്ന സംവിധാനമാണ് ലോക്പാല്‍.

LEAVE A REPLY

Please enter your comment!
Please enter your name here