പനജി: ഗോവ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ മനോഹര്‍ പരീഖര്‍ (64) അന്തരിച്ചു. ഏറെക്കാലമായി അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു. വൈകിട്ട് എട്ട് മണിയോടെയാണ് അദ്ദേഹം അന്തരിച്ചത്. നരേന്ദ്ര മോഡി സര്‍ക്കാരില്‍ പ്രതിരോധ മന്ത്രിയായിരിക്കെ 2017 മാര്‍ച്ച് 14നാണ് അദ്ദേഹം ഗോവ മുഖ്യമന്ത്രി സ്ഥാനത്ത് തിരിച്ചെത്തിയത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പാന്‍ക്രിയാസില്‍ അര്‍ബുദ ബാധ സ്ഥിരീകരിച്ചു.രോഗബാധിതനായിട്ടും മനോഹര്‍ പരീഖറെ ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനത്ത് നിലനിര്‍ത്തിയിരിക്കുകയായിരുന്നു. ഡല്‍ഹി എയിംസിലും യു.എസിലും ചികിത്സ തേടിയെങ്കിലും പരീഖര്‍ക്ക് ആരോഗ്യനില വീണ്ടെടുക്കാനായില്ല. 2000-2005, 2012-2014 കാലയളവിലും പരീഖര്‍ ഗോവ മുഖ്യമന്ത്രിയായിരുന്നു