ദുബായ് : ശൈഖ് സായിദ് ബിന്‍ ഹംദാന്‍ അല്‍ നഹ്യാന്‍ സ്ട്രീറ്റ് റോഡില്‍ ദുബായ് റോഡ് ഗതാഗത അതോറിറ്റി വേഗപരിധി കൂട്ടി. ദുബായ് അല്‍ഐന്‍ റോഡിനും അല്‍ യലായിസ് റോഡിനും ഇടയിലെ ശൈഖ് സായിദ് ബിന്‍ ഹംദാന്‍ ആല്‍ നഹ്യാന്‍ സ്ട്രീറ്റ് റോഡില്‍ ഉയര്‍ന്ന വേഗപരിധി മണിക്കൂറില്‍ 90 കിലോമീറ്റര്‍ എന്നത് 100 ആയാണ് വര്‍ധിപ്പിച്ചത്.

ഇതു സംബന്ധിച്ച്‌ വിശദമായ പഠനം നടത്തിയതായി ആര്‍.ടി.എയുടെ ഗതാഗതറോഡ് ഏജന്‍സി സി.ഇ.ഒ മെയ്ത ബിന്‍ അദായ് വ്യക്തമാക്കി. സ്പീഡ് ക്യാമറകള്‍ 120 കിലോമീറ്റര്‍/മണിക്കൂറായി സജ്ജീകരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി ദുബായ് പൊലീസ് ചീഫ് ഓഫ് ഓപറേഷന്‍സ് അസിസ്റ്റന്റ് കമാന്‍ഡര്‍ മേജര്‍ ജനറല്‍ മുഹമ്മദ് സെയ്ഫ് അല്‍ സഫീന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here