ദില്ലി : കോടതി വിധിയുടെ പശ്ചാത്തലത്തില്‍ തനിക്കിനി കളിക്കാനുകുമെന്നാണ് പ്രതീക്ഷയെന്ന് ശ്രീശാന്ത്. ആറ് വര്‍ഷമായി താന്‍ വിലക്ക് അനുഭവിക്കുകയാണ്. അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും ശ്രീശാന്ത് പറഞ്ഞു. സുപ്രീംകോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു ശ്രീശാന്ത്.

അടുത്ത മാസം തുടങ്ങാനിരിക്കുന്ന സ്കോട്ടിഷ് ലീഗില്‍ കളിക്കാമെന്നാണ് പ്രതീക്ഷ. ആറ് മാസമായി പരിശീലനം നടത്തുകയാണെന്നും ശ്രീശാന്ത് പറഞ്ഞു. ബിസിസിഐയില്‍ പൂര്‍ണ വിശ്വാസമുണ്ട്. ശിക്ഷാ കാലാവധി എത്രതന്നെയാണെങ്കിലും അത് പിന്നീട്ട് കഴിഞ്ഞു. ക്രിക്കറ്റിലേക്ക് തിരിച്ചുവരാനുള്ള അവസരമാണ്. കഴിഞ്ഞ ആറു വര്‍ഷമായി കളിക്കുന്നില്ല. വളരെ ആശ്വാസം പകരുന്ന വിധിയാണിതെന്നും ശ്രീശാന്ത് പ്രതികരിച്ചു.

ബിസിസിഐ നീതി നടപ്പാക്കുമെന്നാണ് പ്രതീക്ഷയെന്ന് ശ്രീശാന്തിന്റെ കുടുംബവും പ്രതികരിച്ചു. എല്ലാ പ്രാര്‍ത്ഥനയ്ക്കും നന്ദിയെന്ന് ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here